Sunday 15 December 2019




മരട്; നിര്‍മ്മാണത്തില്‍ നടന്നത് വ്യാപക നിയമലംഘനങ്ങളെന്ന് ക്രൈം ബ്രാഞ്ച്

By Online desk .09 Oct, 2019

imran-azhar

 

 

കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ വ്യാപക നിയമലംഘനങ്ങള്‍ നടന്നതായി ക്രൈം ബ്രാഞ്ച്. കായല്‍ കൈയേറിയാണ് ഫ്‌ളാറ്റുകള്‍ പലതും നിര്‍മ്മിച്ചത്. എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ തോടും കയ്യേറി. അന്വേഷണസംഘം മരട് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ആയിരുന്നവരെ ഇന്ന് ചോദ്യം ചെയ്യും. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളിലും നടന്നത് തീരദേശപരിപാലന നിയമത്തിന്റെ ലംഘനം മാത്രമല്ല. ജെയിന്‍ ഫ്‌ളാറ്റ് ഉള്‍പ്പെടെ കായല്‍ കയ്യേറി ആണ് നിര്‍മ്മിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് ക്രൈം ബ്രാഞ്ച് ശേഖരിച്ച സര്‍വ്വേ രേഖകള്‍ ഇത് വ്യക്തമാക്കുന്നു. ഹോളി ഫെയ്ത് ഒ-20 ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ ആ ഭാഗത്തുകൂടി ഒഴുകിയിരുന്ന തോട് കയ്യേറി മണ്ണിട്ട് നികത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി മരട് പഞ്ചായത്ത് സെക്രട്ടറിമാരോടും അന്നത്തെ ഉദ്യോഗസ്ഥരോടും ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഉടമസ്ഥാവകാശം ഉള്ള ഫ്‌ളാറ്റ് ഉടമയ്ക്ക് മാത്രമേ നഷ്ടപരിഹാരത്തുക ലഭിക്കയുള്ളൂ എന്നാണ് സൂചന. നാല് ഫ്‌ളാറ്റുകളിലായി 328 അപ്പാര്‍ട്‌മെന്റുകള്‍ ആണ്. ഇതില്‍ നൂറ്റിമുപ്പതിനടുത്ത് അപ്പാര്‍ട്‌മെന്റുകള്‍ക്ക് മാത്രമാണ് നഗരസഭയുടെ കണ്ടെത്തല്‍ പ്രകാരം ഉടമസ്ഥവകാശ രേഖ ഉള്ളത്.