Thursday 02 April 2020




'ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു'; ലോക ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ വിരമിച്ചു

By Sooraj Surendran .26 Feb, 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ലോക ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. ലോക ഒന്നാം നമ്പർ താരമായി വളർന്നുവന്ന ഷറപ്പോവ നിലവില്‍ 373-ാം റാങ്കിലാണ്. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി ആർട്ടിക്കിളിലൂടെയാണ് ഷറപ്പോവ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്പർ കരസ്ഥമാക്കിയത് 2012 ജൂൺ 11-നാണ്. ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് ഷറപ്പോവ. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ലോകത്തെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും മരിയ ഷറപ്പോവ കരസ്ഥമാക്കിയിട്ടുണ്ട്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട താരത്തിന് തന്റെ കരിയറിലേക്ക് മടങ്ങിയെത്താൻ 15 മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. തുടർന്ന് തോളെല്ലിനേറ്റ പരിക്കും ഷറപ്പോവയെ വല്ലാതെ അലട്ടിയിരുന്നു.