Thursday 21 September 2017

മാര്‍ക്ക് സുക്കര്‍ബര്‍ഗ് വീണ്ടും അച്ഛനായി

By praveen prasannan.29 Aug, 2017

imran-azhar

ന്യൂയോര്‍ക്ക്: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ടാമതും അച്ഛനായി. സക്കര്‍ബര്‍ഗിനും ഭാര്യ പ്രിസില്ല ചാനും ജനിച്ച പെണ്‍കുട്ടിക്ക് ആഗസ്റ്റ് എന്നാണ് പേര് നല്‍കിയത്.

ഫേസ്ബുക്കിലൂടെയാണ് സക്കര്‍ബര്‍ഗ് ഇതറിയിച്ചത്. പിറന്ന മകള്‍ക്ക് സുക്കര്‍ ബര്‍ഗ് എഴുതിയ കത്താണ് ഇപ്പോ ംവൈറലായിരിക്കുന്നത്. മകള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും വേഗത്തില്‍ അവള്‍ വളരാതിരിക്കട്ടെയെന്നുമാണ് സുക്കര്‍ബര്‍ഗ് പറയുന്നത്.

ഇരുവരുടെയും ആദ്യ കുഞ്ഞ് മാക്സ് ജനിച്ച വിവരവും ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. അന്ന് തങ്ങളുടെ പേരിലുളള 99 ശതമാനം ഓഹരികളും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു.