Tuesday 12 December 2017

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം : സ്റ്റോപ് മെമ്മോക്കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

By sruthy sajeev .12 Oct, 2017

imran-azhar


കൊച്ചി. മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം നിര്‍ത്തണമെന്ന് ഹൈക്കോടതി. സ്റ്റോപ് മെമ്മോ ഉടന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മന്ത്രി തോമസ് ചാണ്ടിെക്കതിരെയുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദേശം. കായല്‍ നികത്തിയ മണ്ണു നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 

മാര്‍ത്താണ്ഡം കായലുമായി ബന്ധപെ്പട്ടു നിയമലംഘനങ്ങള്‍ ഉണ്ടാകുന്നിലെ്‌ളന്ന കാര്യം റവന്യൂ വകുപ്പ് ഉറപ്പുവരുത്തണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്നു കോടതി കേസ് പരിഗണിച്ചത്. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു.

 

പരിസ്ഥിതി പ്രാധാന്യമുള്ള റാംസര്‍ മേഖലയായ കുട്ടനാട്ടിലാണ് മാര്‍ത്താണ്ഡം കായല്‍. കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേര്‍ക്കു പട്ടയം നല്‍കിയിരുന്നു. കൃഷി ചെയ്യാന്‍ 95 സെന്റ് പാടശേഖരവും ഉടമകള്‍ക്കു താമസിക്കാന്‍ അഞ്ചു സെന്റ് പുരയിടവുമാണു നല്‍കിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറംബണ്ടിനോടും അകംബണ്ടിനോടും ചേര്‍ന്നാണു നല്‍കിയത്. രണ്ടു പുരയിടങ്ങളുടെ ഇടയില്‍ ഒന്നര മീറ്റര്‍ പൊതുവഴിയുണ്ട്. ഇത
ില്‍ പെട്ട 64 പേ്‌ളാട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്. പുരയിടം നികത്തിയ കൂട്ടത്തില്‍ പേ്‌ളാട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണു സ്റ്റോപ്പ് മെമ്മോ നല്‍കിയത്.