Tuesday 02 June 2020




വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി ബഹ്‌റൈൻ

By online desk .09 Apr, 2020

imran-azhar

 

മനാമ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുട ഭാഗമായി ബഹറൈനിലെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഇറക്കി.വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

അതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ഫാര്‍മസികളിലും സൂപ്പര്‍ മാർക്കറ്റ് എന്നിവിടങ്ങളിൽ പത്ത് ലക്ഷത്തിലധികം മാസ്കുകള്‍ ലഭ്യമാക്കിയതായി വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപന സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.