Sunday 20 January 2019


ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചു

By uthara.24 Oct, 2018

imran-azhar


തിരുവനന്തപുരം: ശബരിമലയില്‍ 142 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ അംഗീകാരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പമ്പയിലെ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉൾപ്പെടെ റാന്നിയിലെയും നിലക്കലിലെയും പാര്‍ക്കിങ് സൗകര്യങ്ങള്‍,ഇടത്താവളം തുടങ്ങിയവയാണ് ആദ്യം പൂർത്തീകരിക്കുന്നവ .ദ്ധതിയുടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന് പറയുന്നത് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ടാണ് .

 

ശബരിമലയിൽ രണ്ടുവർഷത്തിനകം സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കും . കഴിഞ്ഞ വര്‍ഷം ശബരിമല റോഡിന്റെ അറ്റകുറ്റ പണികൾക്കായി വകയിരുത്തിയ 140 കോടി ഇത്തവണ 200 കോടിയായി വര്‍ധിപ്പിക്കുകയും ഉണ്ടായി .ശബരിമലയിൽ പോലീസ് ഡ്യൂട്ടി നിർവഹിക്കുന്നതിനായി 8.5 കോടി രൂപയും ശുദ്ധജലത്തിനുവേണ്ടി 1.22 കോടിരൂപയും അനുവദിച്ചു .