Sunday 09 December 2018


മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ വേദിയില്‍ വീണ് മരിച്ചു

By praveen prasannan.07 Feb, 2018

imran-azhar

 കൊല്ലം: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(87) വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ച് കൊണ്ട് നില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

 

പന്ത്രണ്ട്രാം വയസ് മുതല്‍ കഥകളി അഭ്യസിച്ച് തുടങ്ങിയിരുന്നു.പച്ചയും കത്തിയും താടിയും വേഷങ്ങള്‍ ഒരേ പ്രാഗത്ഭ്യത്തോടെ അവതരിപ്പിച്ചിരുന്നു മടവൂര്‍ വാസുദേവന്‍ നായര്‍.


1967 മുതല്‍ 1977 വരെ പത്ത് വര്‍ഷം കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. സാവിത്രിയാണ് ഭാര്യ. മധു, മിനി ബാബു, ഗംഗ തന്പി എന്നിവരാണ് മക്കള്‍.