Sunday 31 May 2020




ദുബായില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ 1500പേര്‍ക്ക് സദ്യനല്‍കി; കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ്

By online desk.05 Apr, 2020

imran-azhar

 

മധ്യപ്രദേശ്: ദുബായില്‍ നിന്നും തിരിച്ചെത്തി 1500 പേര്‍ക്ക് സദ്യ ഒരുക്കി നല്‍കിയ ആള്‍ക്ക് കോവിഡ് 19. ഇയാള്‍ക്കുള്‍പ്പെടെ 11 ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊറിന ജില്ലയിലാണ് സംഭവം. അധികൃതര്‍ കോളനി സീല്‍ ചെയ്തു. കഴിഞ്ഞ മാസം ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ മരിച്ചുപോയ അമ്മയുടെ സ്മരണാര്‍ത്ഥമാണ് മാര്‍ച്ച് 17ന് 1500 പേര്‍ക്ക് ഭക്ഷണം നല്‍കിയത്. ദുബായില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് മാര്‍ച്ച് 25ന് കോവിഡ് ലക്ഷണങ്ങള്‍ ആരംഭിച്ചെങ്കിലും 29ന് ആണ് ആശുപത്രിയില്‍ പോയത്. ക്വാറന്റൈനില്‍ തുടരുകയായിരുന്ന ഇദ്ദേഹത്തിനും ഭാര്യയ്ക്കും വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് രോഗബാധിതന്റെ 23 ബന്ധുക്കളേയും പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എട്ട് സ്ത്രീകളുള്‍പ്പെടെ 10 പേര്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 12 രോഗികളും ഇപ്പോള്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. അതേസമയം പരിശോധനയില്‍ നെഗറ്റീവ് ആയവരെ 14 ദിവസത്തെ വീടുകളില്‍ ഐസൊലേഷനില്‍ ആക്കി.