Wednesday 24 April 2019


കോൺഗ്രസിനെ തള്ളി മായാവതി

By Sooraj Surendran .18 Mar, 2019

imran-azhar

 

 

ലക്‌നോ: കോൺഗ്രസുമായുള്ള സഖ്യ സാദ്ധ്യതകൾ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ സഹായം വേണ്ടെന്ന നിലപാടിലാണ് മായാവതി. അതേസമയം കോൺഗ്രസ് ഉത്തർപ്രദേശിൽ സഖ്യത്തിനായി ഏഴ് സീറ്റുകളാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ ഈ ഏഴ് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുന്നതാകും ഉചിതമെന്ന് മായാവതി പ്രതികരിച്ചു. അതേസമയം ഉത്തർപ്രദേശിൽ ഏഴ് സീറ്റുകൾ ഒഴിച്ചിട്ടിരുന്ന കോൺഗ്രസ് ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.