Friday 22 February 2019


വൈദ്യുതി തടസപ്പെട്ടു: മെഡിക്കല്‍ കോളേജിലെ ഒ.പി ടിക്കറ്റ് വിതരണം താറുമാറായി

By കലാകൗമുദി ലേഖകൻ.11 Sep, 2018

imran-azhar



തിരുവനന്തപുരം: വൈദ്യുതി വിതരണം തടസപ്പെട്ടതോടെ മെഡിക്കല്‍കോളേജിപെ ഒപി ടിക്കറ്റ് വിതരണം താറുമാറായി. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. കമ്പ്യൂട്ടറുകള്‍ പ്രവര്‍പ്പിക്കാന്‍ പറ്റാതായതാണ് കാരണം. ഇതോടെ നൂറുകണക്കിന് രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എട്ടുമണിയായിട്ടും ഒപി ടിക്കറ്റ് വിതരണം ചെയ്യാന്‍ നടപടിയില്ലാതായതോടെ അതിരാവിലെ മുതല്‍ കാത്തുനിന്ന രോഗികളാണ് ദുരിതത്തിലായത്. ഇത് ആശുപത്രി ജീവനക്കാരുമായി വാക്കേറ്റത്തിനു വരെ വഴിവച്ചു. പിന്നീട് ഒപി ടിക്കറ്റുകള്‍ എഴുതി നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.