Thursday 02 April 2020




സംസ്ഥാന പൊലീസില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു; അന്തിമ ഉത്തരവ് ഉടൻ

By Sooraj Surendran .10 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും പരിശോധിക്കുന്നതിനായി സംസ്ഥാന പോലീസിൽ മെഡിക്കൽ വിജിലൻസ് സെൽ വരുന്നു. ഇത് സംബന്ധിച്ച് അന്തിമ ഉത്തരവ് ഉടൻ പുറത്തിറക്കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കൈക്കൂലി വാങ്ങുന്നെന്ന പരാതി വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടനുബന്ധിച്ച് ഡിവൈഎസ്പിയുടെ തസ്തിക രൂപവൽക്കരിച്ചു. മുതിർന്ന ഡോക്ടർമാരെ ഉൾപ്പെടെ നിരീക്ഷിക്കും, ഇതിനായി തസ്തിക ഉയർത്താനും സാധ്യതയുണ്ട്. നിലവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംവിധാനത്തിനാണ് ശുപാര്‍ശ ചെയ്തിരുന്നത്.