Monday 22 October 2018



മീശ വിവാദം: വെറും നാടകമാണെന്നും പ്രശ്‌സ്തിയ്ക്കു വേണ്ടി മാത്രമാണ് ഈ വിവാദങ്ങളെല്ലാമെന്ന് കെ.സുരേന്ദ്രന്‍

By BINDU PP .22 Jul, 2018

imran-azhar

 

 

കോഴിക്കോട്: സംഘപരിവാർ ഭീക്ഷണിയെ തുടർന്ന് എസ് ഹരീഷിന്റെ നോവല്‍ മീശ പിൻവലിച്ച വിവാദത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഇതെല്ലാം വെറും നാടകമാണെന്നും പ്രശ്‌സ്തിയ്ക്കു വേണ്ടി മാത്രമാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടാക്കിയതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സുരേന്ദ്രന്‍ ഇത് അറിയിച്ചത്. മീശ പിൻവലിച്ചതിനെ പിന്നാലെ നിരവധി നേതാക്കൾ സംഘപരിവാറിനെതിരെ മുന്നോട്ട് വന്നിരുന്നു.

 

പോസ്റ്റിന്റെ പൂർണരൂപം.....

ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈൽ സാഹിത്യകാരൻമാരും തങ്ങൾക്കെതിരെ സംഘപരിവാർ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തിൽ ആദ്യത്തേതാണ് പ്രഭാവർമ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാൻ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്?സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കിൽ പോലീസിനെക്കൊണ്ടൊരു കേസ്സെടുപ്പിച്ചുകൂടെ?സംഘപരിവാർ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ? ചുളുവിൽ ഒരു പെരുമാൾ മുരുകൻ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവൻ അറിയപ്പെടാം. എഴുത്തു നിർത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും. ഇനിയിപ്പോൾ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസികസിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമോ ഭഗവാനേ! വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകൾ നെട്ടോട്ടമോടുമ്പോൾ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാൻ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിർത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങൾ.