Thursday 16 July 2020




പാക് മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്

By praveenprasannan.06 Jun, 2020

imran-azhar

ഇസ്ലാമാബാദ്: പ്രശസ്ത പാക് മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു ട്വിറ്ററിലൂടെ മെഹര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ മാദ്ധ്യമ പ്രവര്‍ത്തകയാണ് മെഹര്‍ തരാര്‍.


പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.



രോഗബാധിതരുടെ എണ്ണം കൂടവെ ആരോഗ്യ സംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ഇമ്രാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. രാജ്യത്ത് ഗുരുതരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നു.