Tuesday 18 December 2018


ഇന്റർപോൾ മേധാവി മെ​ങ് ഹോ​ങ്‌വെ​യെ കാ​ണാ​താ​യി

By Sooraj S.05 Oct, 2018

imran-azhar

 

 

പാരീസ്: ഇന്റർപോൾ മേധാവിയായ മെങ് ഹോങ്‌വെയെ കാണാതായി. കുടുംബമായി ഫ്രാൻസിലെ ലിയോണിൽ താമസിക്കുന്ന മെങ് ഹോങ്‌വെ സെപ്റ്റംബർ 29ന് ചൈനയിലേക്ക് പോകവെയാണ് കാണാതായത്. സംഭവത്തെ തുടർന്ന് മെങ് ഹോങ്‌വെയുടെ ഭാര്യ ലയണ്‍ പോലീസിന് പരാതി നൽകുകയും ചെയ്തു. 2016ലാണ് മെങ് ഇന്‍റർപോളിന്‍റെ തലപ്പത്ത് എത്തുന്നത്. കൂടാതെ ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രിയായും മെങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ഫ്രാൻസ് പോലീസ് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.