Tuesday 20 August 2019




ഡാർലിങ് നദിയിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി

By Sooraj Surendran .29 Jan, 2019

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയയിലെ ഡാർലിംഗ് നദിയിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്ത് പൊങ്ങി. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മീനുകൾ കൂട്ടമായി ചത്ത് പൊങ്ങുന്നത്. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. അതേസമയം നടിയുടെ ഒഴുക്ക് വഴിതിരിച്ച് വിട്ടതാണ് ആല്‍ഗെകൾ പെരുകാൻ കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇങ്ങനെ പെരുകുന്ന ആല്‍ഗെകൾ മീനുകൾ ഭക്ഷിക്കുന്നതാണ് ഇവ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഇല്ലെന്നും ആക്ഷേപമുണ്ട്.