Saturday 22 February 2020




മാനസികാസ്വസ്ഥമുള്ള ഇതര സംസ്ഥാനക്കാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു

By Kavitha J.01 Jan, 1970

imran-azhar

 

തിരുവനന്തപുരം: ഇതര സംസ്ഥാനക്കാരനായ വയോധികന്‍ പേരൂര്‍ക്കടയില്‍ ആത്മഹത്യ ചെയ്തു. പേരൂര്‍ക്കടയില്‍ മുക്കോല-മരുതൂർ റോഡിലെ ഫ്‌ലാറ്റിന്റെ 10-ാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. മുംബൈ സ്വദേശി മുന്നലാൽ ജലാൻ  (68) ആണ് മരിച്ചത്. ഇയ്യാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഏഴിനായിരുന്നു സംഭവം. മുന്നലാലിന്റെ മകന്‍ വേളി വി.എസ്.എസ്.എസ്.സി ജീവനക്കാരനാണ്. ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ താമസിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.