Sunday 09 December 2018


അന്തസോടെ മരിക്കുക എന്നത് മനുഷ്യന്റെ അവകാശം; ദയാവധത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതി

By Abhirami Sajikumar.09 Mar, 2018

imran-azhar

 

ഒരു ചികിത്സ കൊണ്ടും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് സുപ്രീം കോടതിയുടെ വിധി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിധി.

മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ദയാവധം നടപ്പാക്കാന്‍ സാധിക്കൂ.അന്തസോടെ മരിക്കുകയെന്നത് ഏത് മനുഷ്യന്റെയും മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മരുന്ന് കുത്തി വച്ച്‌ മരിക്കാന്‍ അനുവദിക്കില്ല. മറിച്ച്‌ നിഷ്ക്രിയാ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇതിനു അനുമതി നല്‍കുവാൻ തീരുമാനിച്ചിരിക്കുന്നത്. ദയാവധം നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി രൂപം നല്‍കിയിട്ടുണ്ട്.