Tuesday 19 March 2019


സൈനികനെ ഭീകരർ വെടിവെച്ചു കൊന്നു

By Sooraj Surendran.13 Mar, 2019

imran-azhar

 

 

പുൽവാമ: പുൽവാമയിലെ ഭീകരർ സൈനികനെ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമ സ്വദേശിയായ ആഷിഖ് ഹുസൈൻ (25) ആണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിംഗ്ലീന ഗ്രാമത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധാരികളായ സംഘമാണ് ആഷിഖ് ഹുസൈനെ കൊലപ്പെടുത്തിയത്. വീടിന് സമീപം നിൽക്കുകയായിരുന്ന ആഷിഖ് ഹുസൈനെ സംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവശേഷം ഭീകരർ ഒളിവിൽ പോകുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനകൾക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.