Friday 05 June 2020




മില്‍മ വീടുകളില്‍ പാല്‍ എത്തിക്കും

By Online Desk .27 Mar, 2020

imran-azhar

 

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പാല്‍ വിതരണത്തിന് ഒരുങ്ങി മില്‍മ. തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വഴി മില്‍മ വീടുകളില്‍ പാല്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാല്‍പ്പൊടി നിര്‍മ്മാണം സംബന്ധിച്ച് തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് പാല്‍ വിതരണം പുനരാരംഭിച്ചത്. പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ പാല്‍ എത്തിക്കും. സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികംവരുന്ന പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടി നിര്‍മ്മാണം നടത്താന്‍ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.
രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കാനാകാതെ വന്നതോടെ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഒരു ദിവസത്തേക്ക് പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് പാലിന്റെ ലഭ്യത അറിയാനായി ഹൈല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ രണ്ടു ദിവസം മുമ്പ് അറിയിച്ചിരുന്നു.