Tuesday 23 January 2018

മിനിബസ് അപകടത്തില്‍ പെട്ട് ബ്രിട്ടനില്‍ 8 മരണം, അപകടത്തില്‍ പെട്ടത് മലയാളികളെന്ന് സംശയം

By praveen prasannan.28 Aug, 2017

imran-azhar

ലണ്ടന്‍: മിനിബസ് ലോറികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മലയാളികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം
.

പരിക്കേറ്റ അഞ്ച് വയസുള്ള പെണ്‍കുട്ടിയും ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ആശുപത്രിയിലാണ്. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

ബ്രിട്ടീഷ് സമയം വെളുപ്പിന് മൂന്ന് മണിക്ക് ബക്കിംഗ്ഹാംഷെയറില്‍ ന്യൂപോര്‍ട്ട് പാഗ്നെല്ലിലാണ് അപകടമുണ്ടായത്. നോട്ടിംഹാമിലെ ഹൈസണ്‍ ഗ്രീനില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ വെംബ്ളിയിലേക്ക് പോവുകയായിരുന്നു മിനി ബസ്.

കേരളത്തില്‍ നിന്ന് അഞ്ച് വര്‍ഷം മുന്പ് ലണ്ടനിലെത്തിയ സിറിയക് ജോസഫ് ആണ് മിനി ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹവും കൊല്ലപ്പെട്ടു. കൊല്ലപ്പെറ്റവരില്‍ ചിലര്‍ നോട്ടിംഹാമിലെ ഐ ടി കന്പനികളിലെ ജീവനക്കാരായിരുന്നു എന്നാണറിയുന്നത്.

സിരിയക് ജോസഫ് മിനി ബസ് സര്‍വീസ് നടത്തുന്ന ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ ആന്‍സി ഇവിടെ നഴ്സായി ജോലി ചെയ്യുന്നു.

1993ന് ശേഷം ഇത്രയും വലിയ കൂട്ടിയിടിയും ജീവഹാനിയും ആദ്യമാണെന്നാണ് അധികൃതര്‍ പറഞ്ഞത്.