Friday 19 July 2019




മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് വൈകും: എ.​സി.​മൊ​യ്തീ​ൻ

By Sooraj Surendran .12 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: കൊച്ചിയിലെ മരടിൽ അനധികൃതമായി നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിക്കുന്നത് വൈകുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. ഫ്ലാറ്റ് പൊളിച്ചുനീക്കിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച ശേഷമേ ഫ്ലാറ്റ് പൊളിക്കാനാകുവെന്നും, ഇതിനായി ചെന്നൈ ഐഐടി സംഘത്തെ നിയോഗിച്ചതായും, സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഫ്ലാറ്റ് പൊളിച്ചുനീക്കാനാകുവെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഫ്ലാറ്റ് പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്.