By Sooraj Surendran .14 Nov, 2019
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന പുനഃപരിശോധനാ ഹർജികളിൽ അന്തിമ വിധിക്കായി ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മന്ത്രി എകെ ബാലൻ. സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും സ്ത്രീകളെ ശബരിമലയിലേക്ക് കയറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സുപ്രീംകോടതി വിധി സങ്കീർണമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ അന്തിമ വിധി വരുന്നതുവരെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശന വിധി മുൻ വിധി സ്റ്റേ ചെയ്തതിന് തുല്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു.