Thursday 04 June 2020




21 ദിവസം ജനങ്ങൾ എങ്ങനെ ജീവിക്കും? മോദിയുടെ തീരുമാനം സങ്കടപ്പെടുത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

By Sooraj Surendran.25 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമ്പോൾ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതേ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്ക് പോലും മിണ്ടാത്തത് സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മോദി പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ ആരോഗ്യ മേഖലയല്ലാതെ മറ്റ് മേഖലകളെ പരാമർശിക്കാത്തത് വിമർശനാത്മകമാണെന്നും മന്ത്രി പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൗണിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.