Saturday 11 July 2020




നെഹ്‌റു മരിച്ച ദിവസം സുദിനം; നാക്കുപിഴയ്ക്ക് ഖേദം പ്രകടിപ്പിച്ച് മന്ത്രി മണി

By Chithra.15 Nov, 2019

imran-azhar

 

അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബർ 14. ശിശുദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ മന്ത്രി എം.എം. മണിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു ഇന്നലത്തെ വാർത്തകൾ. നവംബർ 14 നെഹ്‌റു അന്തരിച്ച ദിനമാണെന്നും ഇതൊരു സുദിനമാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

 

ഈ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് വഴിയാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. നെഹ്‌റുവിന് ജന്മദിനാശംസകൾ അർപ്പിച്ചപ്പോൾ സംഭവിച്ച പിഴവിൽ ഖേദമുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

 

 

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മന്ത്രിക്ക് ഗുരുതര നാക്ക് പിഴ സംഭവിച്ചത്.