Tuesday 20 November 2018


മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

By Sarath Surendran.23 Sep, 2018

imran-azhar

 

തിരുവനന്തപുരം: മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രി എത്തിയത്. നേരത്തെ തിങ്കളാഴ്ച എത്തുമെന്നറിയിച്ച മുഖ്യമന്ത്രി ഒരു ദിവസം നേരത്തെയാണ് മടങ്ങിയെത്തിയിരിക്കുന്നത്. പ്രളയത്തിൽ തകർന്ന സംസ്ഥാനത്തിന്‍റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘവുമായി തിങ്കളാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

ഈ മാസം രണ്ടിന് ആയിരുന്നു മുഖ്യമന്ത്രി വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അതിനുശേഷം ന്യൂയോർക്കിൽ അമേരിക്കൻ മലയാളികളുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഏതായാലും ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ സജീവമാകും എന്നാണ് കരുതുന്നത്.