Monday 25 October 2021




നീലച്ചിത്രങ്ങൾക്ക് അടിമ, പതിനാറുകാരി ഗർഭിണി; ഗർഭത്തിന് ഉത്തരവാദി 13 വയസുകാരനായ സഹോദരൻ

By സൂരജ് സുരേന്ദ്രന്‍.31 Aug, 2021

imran-azhar

 

 

മുംബൈ: അശ്ളീല വീഡിയോകൾക്ക് അടിമയായ പതിനാറുകാരി ഗർഭിണിയായ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. 13 വയസുകാരനായ തന്റെ സഹോദരനാണ് ഗർഭത്തിന് ഉത്തരവാദിയെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.

 

പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ:

 

"ഞാൻ സ്ഥിരമായി നീലച്ചിത്രങ്ങൾ കാണുമായിരുന്നു. ഒരേ കിടക്കയിൽ കിടക്കുന്ന സഹോദരനെ നിർബന്ധിച്ച് നീലച്ചിത്രങ്ങൾ കാണിക്കും. ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തി. പോൺ ഫിലിം കണ്ടുകൊണ്ട് നിരവധി തവണ ഞങ്ങൾ സെക്സിൽ ഏർപ്പെട്ടു." പെൺകുട്ടി പറഞ്ഞു.

 

പെൺകുട്ടി നൽകിയ മൊഴിക്ക് സമാനമായ മൊഴിയാണ് സഹോദരനും പോലീസിന് നൽകിയത്.

 

"സഹോദരിയുമായി ബന്ധപ്പെടാൻ വിമുഖതയുണ്ടായിരുന്നു എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അച്ഛനമ്മമാർക്ക് മുന്നിൽ വെച്ച് അപമാനിക്കുമെന്നും മർദ്ദിക്കുമെന്നും ഒക്കെ സഹോദരി ഭീഷണിപ്പെടുത്തിയതാണ് തന്നെ വശത്താക്കിയതെന്നും" സഹോദരൻ പറഞ്ഞു.

 

കുട്ടിയെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

പ്രായപൂർത്തി ആകാത്തതുകൊണ്ട് പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.