Wednesday 07 December 2022




കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; 4 പേര്‍ പിടിയില്‍

By priya.24 Sep, 2022

imran-azhar

 

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുപി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25) എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരും പിടിയിലായി. പ്രതികളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.


ചെന്നൈയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പരിചയക്കാരായ ഈ 4 പേര്‍ക്കൊപ്പം ഇന്നലെയാണ് പെണ്‍കുട്ടി യുപിയില്‍ നിന്ന് കോഴിക്കോട്ടെത്തിയത്. സംഘത്തിലെ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.കോഴിക്കോടെത്തിയ ശേഷം മുറിയെടുത്ത് താമസിച്ചു.

 

പിന്നീട് പെണ്‍കുട്ടിയെ ചെന്നൈയിലേക്ക് അയയ്ക്കാനായി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. എന്നാല്‍ പെണ്‍കുട്ടി പോകാന്‍ സമ്മതിച്ചില്ല. പെണ്‍കുട്ടി ബഹളം വയ്ക്കുന്നത് ആര്‍പിഎഫിന്റെ ശ്രദ്ധയില്‍പെട്ടു. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.