Tuesday 20 November 2018


പല്ലവിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ: അക്ബർ

By Sooraj Surendran.02 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: നാഷണല്‍ പബ്ലിക് റേഡിയോ എഡിറ്റര്‍ പല്ലവി ഗൊഗോയ് തനിക്കെതിരെ നിരത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, പല്ലവിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും എം ജെ അക്ബർ. പല്ലവിയുമായുള്ള ബന്ധം മാസങ്ങളായി നീണ്ടുനിന്നിരുന്നുവെന്നും ഇത് തന്റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്നും അക്ബർ പറയുന്നു. ഇതേ തുടർന്ന് സാഹചര്യങ്ങൾ വഷളായപ്പോൾ ബന്ധം നിർത്തുകയായിരുന്നുവെന്നും അക്ബർ എഎൻഐയോടു പറഞ്ഞു. അതേസമയം പല്ലവിയുടെ ആരോപണങ്ങളെ തകളിക്കൊണ്ട് അക്ബറിന്റെ ഭാര്യ മല്ലിക അക്ബറും രംഗത്തെത്തി. പല്ലവിയുമായി അക്ബറിന് ബന്ധമുണ്ടായിരുന്നുവെന്നും, പൊതുസ്ഥലങ്ങളിൽപ്പോലും ഇരുവരും വളരെ അടുപ്പത്തോടെ പെരുമാറിയിരുന്നുവെന്നും ഇതേ തുടർന്ന് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ ബന്ധം അവസാനിക്കുകയായിരുന്നുവെന്നും മല്ലിക പറഞ്ഞു.

 

നാഷണല്‍ പബ്ലിക് റേഡിയോ എഡിറ്റര്‍ പല്ലവി ഗൊഗോയ് ആണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അക്ബർ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നാണ് പല്ലവിയുടെ ആരോപണം.ജയ്പുരില്‍ വെച്ച് ഒരു വാർത്തയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി വസ്ത്രങ്ങൾ ബലമായി അഴിച്ചു മാറ്റി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് പല്ലവിയുടെ ആരോപണത്തിൽ പറയുന്നു.