Wednesday 13 December 2017

എം.കെ.സ്റ്റാലിൻ അറസ്റ്റിൽ

By BINDU PP.27 Jul, 2017

imran-azhar

 

 

 

കോയമ്പത്തൂർ: എം.കെ.സ്റ്റാലിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ അണിചേരാൻ ഡിഎംകെ പ്രവർത്തകർക്കൊപ്പം കോയന്പത്തൂരിൽ നിന്നും സേലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈയിൽ നിന്നും രാവിലെ പത്തോടെയാണ് സ്റ്റാലിൻ കോയന്പത്തൂർ വിമാനത്താവളത്തിലെത്തിയത്. കോയന്പത്തൂരിൽ നിന്നും റോഡ് മാർഗം പ്രവർത്തകർക്കൊപ്പം നീങ്ങിയ സ്റ്റാലിനെ പോലീസ് കണിയൂർ ടോൾ പ്ലാസയിൽ തടഞ്ഞു. കോയന്പത്തൂർ എസ്പിയുടെ നേതൃത്വത്തിൽ ഇരുനൂറോളം പോലീസുകാരാണ് സ്റ്റാലിന്‍റെയും അനുയായികളുടെയും വാഹനം തടഞ്ഞത്. സ്ഥലത്ത് എഐഎഡിഎംകെ-ഡിഎംകെ സംഘർഷം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ സമരം നടക്കുന്ന പ്രദേശത്തേക്ക് പോകരുതെന്നും സ്റ്റാലിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പോലീസിന്‍റെ ആവശ്യം നിരസിച്ചതോടെ പോലീസ് അറസ്റ്റിന് നിർബന്ധിതരാവുകയായിരുന്നു.