Friday 28 January 2022




മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാമെന്ന് കേരളം; 15 മരങ്ങളും വെട്ടാൻ അനുമതി നൽകി

By സൂരജ് സുരേന്ദ്രന്‍.06 Nov, 2021

imran-azhar

 

 

ചെന്നൈ: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയത്.

 

തമിഴ്നാട് ഉന്നയിച്ച ഈ ആവശ്യത്തിന് കേരളം പച്ചക്കൊടി കാട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നന്ദി പറഞ്ഞ് കത്തയക്കുകയും ചെയ്തു.

 

കേരളത്തിന്റെ അനുമതിയോടെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാനുള്ള സാധ്യതകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

 

മാത്രമല്ല കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.

 

ഇതോടൊപ്പം വണ്ടിപ്പെരിയാറില്‍ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തില്‍ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.