Monday 19 November 2018


'ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ' : സുരേഷ് ഗോപിയെ വിമർശിച്ച് ശിവൻകുട്ടി

By BINDU PP.07 Jul, 2018

imran-azhar

 

 

മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിൽ സുരേഷ് ഗോപി എത്തിയത് ഏറെ ചർച്ചയാകുന്നു. നാട്ടുകാരുടെ കൂടെ ചിരിച്ച് സെൽഫി എടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെയുള്ള നാട്ടുകാർക്കൊപ്പം സെൽഫി എടുക്കുന്ന ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശിവൻകുട്ടിയുടെ വിമർശനം.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം ....

‘ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ.

ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ,മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.

അപ്പോഴാണ് ബിജെപി നേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. സെൽഫി എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.