Thursday 20 September 2018



മെര്‍സല്‍ കണ്ട് എം എം മണി

By praveen prasannan.23 Oct, 2017

imran-azhar

തിരുവനന്തപുരം: വിജയ് നായകനായ തമിഴ് ചിത്രം മെര്‍സല്‍ കാണാന്‍ വൈദ്യുതി മന്ത്രി എം എം മണിയെത്തി. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ക്കെതിരെ ബി ജെ പി രംഗത്ത് വന്ന സാഹചര്യത്തില്‍ ആ രംഗങ്ങള്‍ നീക്കും മുന്പ് ചിത്രം കണ്ടതില്‍ മണിയാശാന്‍ സന്തോഷം പ്രകടിപ്പിച്ചു.

ബി ജെ പി ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ സിനിമ കാണാനെത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പ്രചരിക്കുന്നതും.

കഴിഞ്ഞ ബുധനാഴ്ച തിയേറ്ററുകളിലെത്തിയ മെര്‍സല്‍ അന്ന് മാത്രം നേടിയത് 43.3 കോടി രൂപയാണ്. ഇന്ത്യയില്‍ 4500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

അഭിപ്രായ സ്വാതന്ത്യ്രത്തിനെതിരായ ബി ജെ പിയുടെ കടന്നു കയറ്റം ആരോപിച്ചും ചിത്രത്തിന് പിന്‍തുണ അറിയിച്ചും നിരവധി പേര്‍ സിനിമ കാണാനെഹ്തുന്നുണ്ട്.

ജി എസ് ടി, ഗോരഖ്പൂരിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ മരണവും ഒക്കെ ചിത്രത്തിലുണ്ട്.ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്ന ചിത്രവുമുണ്ട്.