Saturday 21 July 2018

താ​ൻ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് : എം.​എം. മ​ണി

By BINDU PP.28 Apr, 2017

imran-azhar

 

 

തിരുവനന്തപുരം: പുതിയ പ്രസ്താവനയുമായി എം.എം. മണി രംഗത്ത് .താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. തന്‍റെ പ്രസ്താവന വിവാദം ഉണ്ടാക്കാൻ കാരണമായി എന്നതിനാലാണ് നടപടി ഉണ്ടായത്. പാർട്ടി നടപടി പൂർണമായും ഉൾക്കൊള്ളുന്നു. ശൈലി മാറ്റില്ല, മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും മണി പറഞ്ഞു. മണിയുടെ നിരന്തരമായ പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാൻ പാർട്ടി തയാറാകണമെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.