Friday 29 May 2020




മൊബൈല്‍ റീചാര്‍ജ് ഷോപ്പ്, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ തുറക്കുമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .06 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കംപ്യൂട്ടര്‍, സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ തുടങ്ങിയവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർക്ക്ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടര്‍, സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ തുടങ്ങിയവ 21 ദിവസത്തെ ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.