Monday 12 November 2018


സ്വപ്ന ഡിസൈനുകളുമായി ഡിസൈനർമാർ; കൊച്ചിയിൽ സ്വപ്ന സുന്ദരിമാർ എത്തി

By Sooraj Surendran.01 Jan, 1970

imran-azhar

 

 

കൊച്ചി: കൊച്ചിയിലെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ എംഫോർമാരി.കോമിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വെഡ്ഡിങ് വീക്ക് ഫാഷൻ ഷോയുടെ ഭാഗമായി താര സുന്ദരികളായ മോഡലുകൾ കൊച്ചിയിലേക്ക് എത്തിക്കഴിഞ്ഞു. മോഡലുകളെ കൂടാതെ ലോകത്തിലെ തന്നെ പ്രമുഖരായ മൂന്ന് ഡിസൈനറുകളും എത്തിയിരിക്കുകയാണ്. റാംപിൽ ഡിസൈനർമാർ അവരുടെ ഡിസൈനുകൾ അവതരിപ്പിക്കും. പരിപാടിയുടെ ആദ്യ ദിനം പ്രമുഖ ബോളിവുഡ് ഡിസൈനറായ അഞ്ജു മോദിയുടെ ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്. പാശ്ചാത്യ-പൗരസ്ത്യ വിവാഹ ഡിസൈനുകളാണ് റാംപിൽ അവതരിപ്പിക്കുക. ലക്ഷ്മി റാണ, സൊണാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാർതേ, അർച്ചന അകിൽ കുമാർ, സപ്ന കുമാരി, നയോനിക ചാറ്റർജി എന്നീ പ്രമുഖ മോഡലുകളാണ് റാംപിൽ അണിനിരക്കുന്നത്. ഞായറാഴ്ചയാണ് ഫൈനൽ ഷോ നടക്കുന്നത്.