By സൂരജ് സുരേന്ദ്രൻ .18 Dec, 2020
വാഷിംഗ്ടൺ: കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിനായ മൊഡേണയ്ക്ക് അംഗീകാരം നൽകി യുഎസ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് ബ്ലൂംസ്ബെർഗിലുളള ഒരു റിപ്പോർട്ടർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വാക്സിന് അംഗീകാരം നൽകിയെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല.
മൊഡേണ വാക്സിന് അനുമതി നൽകിയെന്നും ഉടൻ വിതരണം ആരംഭിക്കുമെന്നുമായിരുന്നു ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.
വാക്സിൻ വിതരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലവിൽ വലിയൊരു ആശയക്കുഴപ്പം നിലനിക്കുകയാണ്.