Sunday 22 September 2019




ഇന്ത്യയുടെ പോരാട്ടവീര്യം അഭിമാനകരം: മോദി

By Sooraj Surendran .10 Jul, 2019

imran-azhar

 

 

ന്യൂ ഡൽഹി: സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ പരാജയപ്പെട്ട് പുറത്തായ ഇന്ത്യയെ സമാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പോരാട്ടവീര്യം അഭിമാനകരമായിരുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്. തോൽവിയിലും ഇന്ത്യയെ പിന്തുണച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. മത്സരത്തിൽ ഇന്ത്യയുടെ ടോപ് ഓർഡറും മധ്യനിരയും തകർന്നടിഞ്ഞിട്ടും ധോണിയും ജഡേജയും ചേർന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു. ന്യൂസീലൻഡിനെതിരെ നടന്ന സെമിഫൈനലിൽ ഇന്ത്യ 18 റൺസിനാണ് തോൽവി ഏറ്റുവാങ്ങിയത്. ജയത്തോടെ 2019 ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ന്യൂസീലൻഡ്. മാറ്റ് ഹെൻറിയാൻ പ്ലേയർ ഓഫ് ദി മാച്ച്.