Friday 24 May 2019


അമിത് ഷായുടെ റാലിക്കെതിരെ നടന്ന അക്രമങ്ങള്‍ മമത ബാനര്‍ജി പക വീട്ടിയത്; മോദി

By anju.15 May, 2019

imran-azhar


കൊല്‍ക്കത്ത: കോല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കെതിരെ നടന്ന അക്രമങ്ങള്‍ മമത ബാനര്‍ജി പക വീട്ടിയതാണെന്ന് മോദി . പക വീട്ടുമെന്ന് രണ്ട് ദിവസം മുമ്പ് മമത പരസ്യമായി പറഞ്ഞതാണ്. 24 മണിക്കൂറിനുള്ളില്‍ മമത ആ അജണ്ട നിറവേറ്റിയെന്നും അമിത് ഷായുടെ റാലി ആക്രമിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു.

 

മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്. മമതയെ പുറത്താക്കാന്‍ പുറത്ത് നിന്ന് ആരെയും കൊണ്ടുവരേണ്ട കാര്യമില്ല. ജനങ്ങള്‍ തന്നെ മമതയെ പുറത്താക്കുമെന്നും മോദി പറഞ്ഞു.