Tuesday 20 August 2019




എന്റെ റാലി തടയാൻ ധൈര്യമുണ്ടോ? മമതയെ വെല്ലുവിളിച്ച് മോദി

By Sooraj Surendran .16 May, 2019

imran-azhar

 

 

ലക്‌നോ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ റാലി തടയാൻ മമതക്ക് ധൈര്യമുണ്ടോയെന്ന് മോദി ചോദിച്ചു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം ബിജെപിയുടെ തലയിൽ കെട്ടിവെക്കുകയാണെന്നും മോദി പറഞ്ഞു. സംഭവത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളാണെന്നും മോദി ആരോപിച്ചു. പ്രതിമ നശിപ്പിയ്ക്കു സ്ഥലത്ത് തന്നെ പുതിയ പ്രതിമ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ മൗനാഥ് ബഞ്ചനിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.