Tuesday 26 October 2021




പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; നാല് ദിവസത്തെ സന്ദർശനം

By Preethi Pippi.22 Sep, 2021

imran-azhar

 

ഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും.കോവിഡ് നേരിടാൻ ജോ ബൈഡൻ വിളിച്ച സമ്മേളനത്തിൽ മോദി പങ്കെടുക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.

 

ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. അമേരിക്കൻ സന്ദർശനത്തിൽ അഫ്ഗാൻ വിഷയവും ചർച്ചയാകും എന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 25ന് ന്യൂയോർക്കിൽ വെച്ചു നടക്കുന്ന യുഎൻ പൊതുസഭയെയും അദ്ദേഹം അഭിസംബോധന ചെയ്യും.

 

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും.