Friday 30 July 2021




നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ഇന്ന്

By BINDU PP.26 May, 2017

imran-azhar

  

 


ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ഇന്ന്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള മോദി ഫെസ്റ്റിന് ഇന്ന് തുടക്കമാകും. അഴിമതിരഹിതമായ ഭരണം കാഴ്ച വെയ്ക്കുകയും, സാമ്പത്തിക വളര്‍ച്ച നിരക്കില്‍ വലിയ ഇടിവ് സംഭവിക്കാത്തതും സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കശ്മീരിലെ സ്ഥിതി അനുദിനം വഷളാകുന്നതും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരാജപ്പെടുന്നതും മോദി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഉള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കരസ്ഥമാക്കിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.അധികാരത്തില്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയിലും ഭരണത്തിലും കൂടുതല്‍ കരുത്ത് അര്‍ജിക്കുകയാണ്. ജനപിന്തുണയുടെ കാര്യത്തിലും നരേന്ദ്ര മോദിക്ക് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെല്ലുവിളികളില്ല. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കരസ്ഥമാക്കിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ആണ് നരേന്ദ്ര മോദിസര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.