Tuesday 20 November 2018


ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല: പി ചിദംബരം

By Sooraj Surendran.05 Nov, 2018

imran-azhar

 

 

ന്യൂ ഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. അധികാരത്തിൽ കയറാൻ വേണ്ടി മോദി ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ ഇതൊന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിൽ രഹിതർക്ക് തൊഴിലും, കർഷകർക്ക് നിരവധി ആനുകൂല്യങ്ങളും, ബാങ്ക് അക്കൗണ്ടുകളിൽ പണം നൽകും, രാജ്യത്തിൻറെ വികസനം നടപ്പാക്കും എന്നിങ്ങനെ പല വാഗ്ദാനങ്ങളും നൽകിയെന്നും ഇതൊന്നും പാലിക്കാതെ കൂറ്റൻ പ്രതിമകളും വമ്പൻ ക്ഷേത്രങ്ങളും പണിയാനുള്ള തിരക്കിലാണ് മോദിയെന്നും ചിദംബരം കുറ്റപ്പെടുത്തി.

 

അതേസമയം ചിദംബരത്തിന്റെ ആരോപണങ്ങൾക്ക് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ചിദംബരം രാമക്ഷേത്ര നിർമ്മാണത്തെയും, സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ പരിഹസിക്കുകയുമാണെന്ന് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ കീഴിൽ തന്നെ പട്ടേൽ പ്രതിമ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.