Wednesday 23 October 2019




2019ലും മോദി തന്നെയെന്ന് യുഎസ് വിദഗ്ധര്‍

By Subha Lekshmi B R.14 Mar, 2017

imran-azhar

വാഷിങ്ടന്‍: 2019~ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ വിജയം വെറുമൊരു "മാര്‍ഗ ഭ്രംശം' മാത്രമായിരുന്നില്ളെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഉത്തര്‍പ്രദേശുംഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ വിജയം കൊയ്ത സാഹചര്യത്തിലാണ് യുഎസ് വിദഗ്ധരുടെ നിരീക്ഷണം.

 

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ എന്തെങ്കിലും മാറ്റത്തിന്‍െറ സൂചനകള്‍ നല്‍കുന്നില്ള. അതേസമയം, 2014ല്‍ ബിജെപി നേടിയ വിജയം അബദ്ധത്തില്‍ സംഭവിച്ചതല്ളെന്ന സൂചനയും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുവെന്ന് ജോര്‍ജ് വാഷിംഗ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്
പ്രഫസറായ ആദം സീഗ്ഫെല്‍ഡ് ചൂണ്ടിക്കാട്ടി. ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വിജയമാണിത്. ഇതേ സംസ്ഥാനത്ത് മുന്‍പ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും നേടിയ വിജയങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍, വളരെ വലിയ മാര്‍ജിനിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമാകുമെന്നും ആദം കൂട്ടിച്ചേര്‍ത്തു.

 

2019ലെ പൊതുതിരഞ്ഞെടുപ്പിലും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവായി മോദി മാറിക്കഴിഞ്ഞു. അടുത്ത തവണയും അദ്ദേഹത്തിന് തന്നെയാണ് സാധ്യതയെന്നും അമേരിക്കന്‍ എന്‍റര്‍പ്രൈസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ റെസിഡന്‍റ് ഫെല്ളോ, സദാനന്ദ് ദൂം ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിന് വലിയ പിന്തുണയാണ് ഇവിടെ ലഭിച്ചത്. ഈ നടപടിയുടെ തികതഫലങ്ങള്‍ അനുഭവിച്ചവര്‍ തന്നെ അതിന്‍െറ ആരാധകരായി. അഴിമതിക്കാര്‍ക്കും ധനികര്‍ക്കുമെതിരെ നീതിയുടെ വാളെടുത്ത സത്യസന്ധനായ നേതാവിനെയാണ് ആളുകള്‍ മോദിയില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി വിജയിച്ചാലും സഖ്യകക്ഷി സര്‍ക്കാരിനാണ് കൂടുതല്‍ സാധ്യതയെന്ന് ജോര്‍ജ്ടൌണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രഫസറായ ഇര്‍ഫാന്‍
നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു.അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബിജെപി നേട്ടം കൊയ്യുന്നത്. പ്രതിപകഷം പരാജയപ്പെടുന്നതും ഈ മേഖലയില്‍ത്തന്നെ. ബിജെപിയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന എതിരാളികളുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പ്രകടനം താരതമ്യേന മോശമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഒരുമിച്ചാല്‍ ബിജെപിയുടെ
തേരോട്ടത്തിന് തടയിടാമെന്നും നൂറുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.