Friday 16 November 2018


വിജയ് മല്യയെ വിദേശത്തേക്ക് രക്ഷപെടാന്‍ കേന്ദ്രം സഹായിച്ചു; രണ്‍ദീപ് സുര്‍ജെവാല

By Sarath Surendran.14 Sep, 2018

imran-azhar

 

 


ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യയെ വിദേശത്തേക്ക് രക്ഷപെടാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവസരമൊരുക്കിയെന്ന ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിൽ നിഗൂഢതയുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല.

 

ജെയ്റ്റ്ലിക്ക് പങ്കില്ലെങ്കിൽ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടാന്‍ മോദി ഭയക്കുന്നതെന്തിനെന്ന് മടിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

 

' ജെയ്റ്റ്ലിയും മല്യയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടായിട്ടും അവയെയൊക്കെ തള്ളി മോദിയും ജെയ്റ്റ്ലിയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മൗനം തന്നെ തെറ്റ് സമ്മതിച്ചതിന് തുല്യമാണ്. ജെയ്റ്റ്ലിയും എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും സിബിഐയും വിശദീകരണം തരണമെന്ന് രണ്‍ദീപ് ആവശ്യപ്പെട്ടു.