Saturday 04 April 2020




മോദി ഇന്ന് ആന്ധ്രയില്‍:മോദിക്ക് നോ എന്‍ട്രി പ്രതിഷേധവുമായി ബി.ജെ.പി ഇതര പാര്‍ട്ടികള്‍

By anju.10 Feb, 2019

imran-azhar

 

 


നരേന്ദ്രമോദിക്കെതിരെ ആന്ധ്രപ്രദേശിലും പ്രതിഷേധം വ്യാപകമാകുന്നു. മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ ഗുണ്ടൂരിലെ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ടി.ഡി.പി നേതാവ് രാം മോഹന്‍ നായിഡു മോദിക്ക് കത്തയച്ചു.

 


ഇന്നത്തെ ആന്ധ്ര സന്ദര്‍ശനത്തിന് മുന്നോടിയായി ശക്തമായ കാമ്പയിനാണ് മോദിക്കെതിരെ നടക്കുന്നത്. രാവിലെ പത്തേമുക്കാലിന് വിജയവാഡയിലെത്തുന്ന മോദി അവിടെ നിന്ന് ഗുണ്ടൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍മണെത്തുക. ബി.ജെ.പി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

നാളെ പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോദി മറുപടി പറയേണ്ടി വരുമെന്ന് രാം മോഹന്‍ നായിഡു കുറ്റപ്പെടുത്തി. പൗരത്വ ബിലില്‍ അസമിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആന്ധ്ര പ്രദേശിലും മോദിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.