Wednesday 08 April 2020




മോദി, ഷാ ചട്ടലംഘനത്തിൽ ഉടൻ തീരുമാനമെടുക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതി

By Sooraj Surendran.02 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപി അധ്യക്ഷൻ അമിത് ഷാക്കുമെതിരെയുള്ള പരാതികളിൽ തീരുമാനം ഉടനെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി  നിർദേശം നൽകി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.  ഇരുവർക്കുമെതിരെ 11 പരാതികളാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളത്. കഴിഞ്ഞ നാലാഴ്ചയായി ബിജെപി നേതാക്കന്മാർ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. തീരുമാനമെടുക്കാൻ ബുധനാഴ്ച വരെ സമയം വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. അതേസമയം പുൽവാമയിലെ കൊല്ലപ്പെട്ട ജവാന്മാരുടെ പേരിൽ വോട്ട് പിടിച്ചതിന്റെ പേരിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.