Tuesday 18 December 2018


കോൺഗ്രസ് എം പിയെ കുറിച്ച് മോദിയുടെ മോശം പരാമർശം

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോൺഗ്രസ് എം പിയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി. മോശം പരാമർശങ്ങൾ സഭ രേഖയിൽ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസ് എം പിയായ ബി.കെ. ഹരിപ്രസാദിനെക്കുറിച്ചാണ് നരേന്ദ്ര മോദി മോശം പരാമർശങ്ങൾ നടത്തിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു.അതെസമയം നരേന്ദ്ര മോദി രാജ്യസഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. രാജ്യസഭയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മോദിക്കെതിരെ നടപടി ഉണ്ടാകണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ പരാമർശ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് ചരിത്രത്തിൽ അപൂർവ്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വെളിപ്പെടുത്തി.