Friday 15 November 2019




മോദി ശ്രീലങ്കയിൽ ആക്രമണം നടന്ന പള്ളി സന്ദർശിച്ചു

By Sooraj Surendran .09 Jun, 2019

imran-azhar

 

 

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ സ്ഫോടന പരമ്പര നടന്ന പള്ളി സന്ദർശിച്ചു. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ നടന്ന സ്ഫോടന പരമ്പരയിൽ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സെന്‍റ് ആന്‍റണീസ് പള്ളിയാണ് മോദി സന്ദർശിച്ചത്. ഏകദിന സന്ദർശനത്തിനായാണ് മോദി ശ്രീലങ്കയിലെത്തിയത്. മാലദ്വീപ് സന്ദർശനത്തിന് ശേഷമാണ് മോദി ശ്രീലങ്കയിലെത്തിയത്. ആക്രമണം നടന്ന പള്ളി സന്ദർശിച്ച മോദി കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. കൊളംബോ വിമാനത്താവളത്തിലെത്തിയ മോദിയെ ലങ്കൻ പ്രധാനമന്ത്രി റിനിൽ വിക്രമസിംഗയാണ് സ്വീകരിച്ചത്.