Wednesday 18 July 2018

അമ്മയിൽ നിന്നും ദിലീപ് ഇപ്പോഴും പുറത്ത് തന്നെന്ന് മോഹൻലാൽ

By Sooraj S.09 Jul, 2018

imran-azhar

 

 

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവം വലിയ വിവാദമാണ് ഉണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് പോലീസ് പിടിയിലായ സാഹചര്യത്തിൽ അമ്മ വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും കൂടാതെ അമ്മ എന്ന താര സംഘടനാ തകർച്ചയുടെ വക്കിൽ എത്തിയതാണെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ നിലവിൽ ദിലീപ് അമ്മയിൽ നിന്നും പുറത്താണെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നടന്ന അമ്മയുടെ അടിയന്തര യോഗത്തിന് ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. എക്സിക്യൂട്ടീവ് യോഗത്തിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് യോഗം ചേർന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വാർത്തകൾ വന്നതോടെ ദിലീപിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ കുറ്റം തെളിയിക്കപ്പെടുന്നതുവരെ താൻ സംഘടനയിൽ പ്രവർത്തിക്കില്ലെന്ന് പ്രതികരിച്ചിരുന്നു. ഈ പാഴ്ചതലത്തിൽ ദിലീപ് സംഘടനയിൽ നിന്നും പുറത്ത് തന്നെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി. അതോടൊപ്പം സംഘടന നടിക്കൊപ്പമാണെന്നും മോഹൻലാൽ പ്രതികരിച്ചു. മാത്രമല്ല ഉപ്പും മുളകും എന്ന പരമ്പരയിലെ താരമായ നിഷാ സാരംഗ് സംവിധായകനിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ വെളുപ്പെടുത്തിയിരുന്നു, സംഭവത്തിൽ നിഷയ്ക്ക് സംഘടനയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മോഹൻലാൽ അറിയിച്ചു.