Wednesday 22 May 2019


ദിലീപിനെതിരെ നടിമാർ നൽകിയ പരാതിയിൽ തീരുമാനം അമ്മ ജനറൽ ബോഡിയുടേതെന്ന് മോഹൻലാൽ

By Sooraj S.06 Oct, 2018

imran-azhar

 

 

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച നടൻ ദിലീപിനെ 'അമ്മ' താര സംഘടനയിലേക്ക് തിരിച്ചെടുത്തത് വൻ വിവാദമായിരുന്നു. ദിലീപിനെതിരെ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് സംഘടനയിലെ നടിമാർ പരാതി നൽകിയിരുന്നു. എന്നാൽ നടിമാരുടെ പരാതി പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് അമ്മ ജനറൽ ബോഡിയാണെന്ന് നടനും അമ്മ പ്രസിഡന്റുമായ മോഹൻലാൽ വ്യക്തമാക്കി. പരാതിയെ തുടർന്ന് എക്സിക്യൂട്ടിവിൽ തീരുമാനം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടി രേവതി കത്ത് സമർപ്പിച്ചിരുന്നു. അതേസമയം തീരുമാനം കത്ത് നൽകിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.